Saturday, May 16, 2015

ക്ഷേത്ര ദർശനം എങ്ങനെ ?


ക്ഷേത്രാചാര പ്രകാരവും ,തന്ത്ര വിധി പ്രകാരവും ,ഉപാസന വിധി പ്രകാരവും , ക്ഷേത്ര നടയിൽ നിന്ന് തൊഴുമ്പോൾ ഒരു കാരണവശാലും കണ്ണടച്ച് പ്രാർത്ഥിക്കരുത് , കണ്ണ് തുറന്നു വേണം പ്രാർത്ഥിക്കാൻ കാരണം ദേവന്റെ അനുഗ്രഹം അങ്ങനെയാണ് ഭക്തനിലേക്കെത്തുന്നത്. ഗുരുവായൂർ പോലുള്ള പല പ്രമുഖക്ഷേത്രങ്ങളിലും ദേവനെ ദർശിക്കാൻ അല്പം സമയമേ നമുക്ക് കിട്ടുകയുള്ളൂ , അവിടെ നാം കണ്ണടച്ച് ധ്യാനിക്കാൻ നിന്നാൽ ദേവദർശനം ലഭ്യമാകില്ല . എന്നാൽ 4 വരി സ്തോത്രമെങ്കിലും ഭക്തിയോടെ ജപിക്കാൻ സമയം കിട്ടുന്ന ക്ഷേത്രങ്ങളിൽ ദേവനെ / ദേവിയോ കണ്‍കുളിർക്കെ കണ്ട ശേഷം എത്ര നേരം വേണമെങ്കിലും കണ്ണടച്ച് ധ്യാനിക്കാവുന്നതാണ്. കൂടാതെ ക്ഷേത്രദർശനം പൂർത്തിയാക്കാതെ ശ്രീകോവിലിൽ വച്ച് ഒരു കാര്യവും സംസാരിക്കാനും പാടില്ല. വീട്ടുവിശേഷം പങ്കിടുന്ന പലരെയും ഞാൻ ക്ഷേത്രത്തിൽ കണ്ടിട്ടുണ്ട്. ചിലർ ക്ഷേത്രത്തിലേക്ക് പോകുന്നതും കാണാം 1 മിനിറ്റ് കഴിഞ്ഞു അതേ പോലെ തിരിച്ചു വരുന്നതും കാണാം. ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആകരുത് ക്ഷേത്ര ദർശനം. ഉപദേവതകളെ ദർശിച്ചു അവസാനം മാത്രമേ ശ്രീകോവിലിൽ പ്രവേശിക്കാവൂ. ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക. വെറും കയ്യോടെ ക്ഷേത്ര ദർശനം അരുത് . ചന്ദനം ശ്രീകോവിലിനു വെളിയിൽ കടന്നതിനു ശേഷം മാത്രം നെറ്റിയിൽ ചാർത്തുക. ചിലർ ശ്രീകോവിലിൽ വച്ച് തന്നെ ചന്ദനം ചാർത്തിയ ശേഷം ബാക്കി ചന്ദനം അവിടുള്ള കരിങ്കൽ തൂണിൽ തേച്ചു മടങ്ങുന്നതും കാണാം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates