Thursday, February 16, 2017

കണ്ണന് യശോദാമ്മയെപ്പോലെ തന്നെ പ്രിയപ്പെട്ടവളായിരുന്നു ദേവകീദേവിയും

കണ്ണന് യശോദാമ്മയെപ്പോലെ തന്നെ പ്രിയപ്പെട്ടവളായിരുന്നു ദേവകീദേവിയും*
*കണ്ണന് സ്വയംവരമൊക്കെ, കഴിഞ്ഞ്,രുഗ്മിണീദേവിയേയും കൊണ്ട് ദേവകീദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ചെന്നു*
*അപ്പോള് ഏതൊരമ്മയെയും പോലെ ദേവകീദേവിയും തന്ടെ പരിഭവമറിയിച്ചു*
*പെറ്റമ്മയായിട്ടും കണ്ണന്ടെ ബാലലീലകള് ഒന്നുംതന്നെ കാണാനോ ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ലല്ലോ*
*“കണ്ണാ നീയാടിയ ലീലകള് ഒന്നൂടി ആടൂല്ലേ ദേവകീദേവിക്കും പരിഭവമായി ചോദ്യം അത് തന്നെയായിരുന്നു*
*ഭക്തരുടെ പരിഭവം കേട്ടാല് തന്നെ കാരുണ്യം ചൊരിയുന്ന ആ ഭക്തവത്സലന് അത് കേട്ടു നില്ക്കാന് കഴിയുമെന്ന് തോന്നുന്നുണ്ടോ??*
*കണ്ണന് ഉടനെ തന്ടെ പെറ്റമ്മക്കുവേണ്ടി ആ ബാലലീലകളെല്ലാം ഒന്നൊഴിയാതെ വീണ്ടും ആടി –പൂതനാമോക്ഷം,യശോദക്ക് വായില് വിശ്വരൂപദര്ശനം, ഉല്ലൂഖലബന്ധനം,*
*കാളിയമര്ദനം,രാസലീലകള്….ഒന്നും ബാക്കിവക്കാതെ അതെല്ലാം വേണ്ടും ആടി; കണ്ണന് ദേവകീദേവിക്കായി…*
*അപ്പോള് ഇതെല്ലാം കണ്ടു നിന്ന രുഗ്മിണീദേവിക്കും വന്നു പരിഭവം…അമ്മക്ക് മാത്രം ഇതെല്ലാം* *കാട്ടിക്കൊടുത്തില്ല്യെ??*
*അപ്പോള് രുഗ്മിണീദേവിയുടെ* *പരിഭവം കണ്ണന് തീര്ത്തത് എങ്ങനെയാണെന്നോ?*
*താന് ആടിയ ലീലകളില് ഏറ്റവും ഹൃദ്യമായ ഒരു ലീലയുടെ ബിംബം സമ്മാനിച്ച് കൊണ്ട്!!!*
*തൈരിന്ടെ കലം ഉടച്ച ശേഷം ആ കടകോല് പിടിച്ചു നില്ക്കുന്ന ഉണ്ണിക്കണ്ണന്ടെ മനോഹരമായ ഒരു വിഗ്രഹമായിരുന്നു അത് -ഇടതു കയ്യില് തൈര്കടഞ്ഞിരുന്ന ആ കയറുമുണ്ട്!!*
*അങ്ങനെ രുഗ്മിണീദേവിക്ക് ആ വിഗ്രഹം ഏറെ പ്രിയപ്പെട്ടതായി…*
*രുഗ്മിണീദേവി ഈ വിഗ്രഹം എന്നും പൂജിക്കാന് തുടങ്ങി.*


*ആ ചൈതന്യവത്തായ വിഗ്രഹം ഇന്ന് നമുക്ക്* *കാണാം –ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates