Wednesday, September 27, 2017

നവരാത്രി അഞ്ചാം ദിവസ്സം

നവരാത്രി അഞ്ചാം ദിവസ്സം

ദേവി സ്കന്ദമാതാ

മന്ത്രം
~~
സിംഹാസനഗദാനിത്യം
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ

ശക്തി സ്വരുപിണിയായ ദുര്‍ഗ്ഗാ ദേവിയെ നവദുര്‍ഗ്ഗയായി നവരാത്രി ദിവസങ്ങളിലെ ഒരോ ദിനങ്ങളിൽ  ഒാരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.

സഹിഷ്ണുതയുടെയും സഹനശക്തിയുടെയും പ്രതിബിംബമായ സ്കന്ദമാതയാണ് ദുർഗ്ഗാ പൂജയുടെ പഞ്ചമിദിനത്തിൽ  ആരാധനപാത്രമാകുന്നത്. മുരുകൻറെ  അപരനാമമാണ് സ്കന്ദൻ .

കാർത്തികേയൻറെ മാതാവായ പാർവ്വതി ദേവീയാണ് സ്കന്ദമാതാവ്.

ദേവന്മാരും, മനുഷ്യരും ,ഋഷിമുനിവര്യന്മാരും താരാസുരൻറെ  പ്രവർത്തിയാൽ  ദുരിതമനുഭവിക്കവേ, അസുരനിഗ്രഹത്തിനായി അവതരിച്ച കാർത്തികേയൻറെ  മാതാവായ സ്കന്ദമാതാവ് സഹിഷ്ണുതയുടെ പര്യായമാണ്.

ആറു മുഖമുള്ള കാർത്തികേയനേ മടിയിലിരുത്തി ഇരുകൈകളിലും താമരയേന്തിയിരിക്കുന്ന ദേവിയെ പത്മാസന ദേവി യെന്നും അറിയപ്പെടുന്നു.

മനുഷ്യജീവിതത്തിലെ ദുഃഖങ്ങളും യാതനകളും ഉപേക്ഷിച്ച് പരമമുക്തി പ്രാപിക്കുവാനായി സ്കന്ദദേവിയേ ഭജിക്കാം.

ഈ ദിനം വിശുദ്ധചക്ര വ്യൂൂഹത്തിൽ  പ്രവേശിക്കുന്ന ഭക്തർ  നിര്മ്മലമായ ഹൃദയത്തോടുകൂടിയാണ് ദേവിയെ സ്മരിക്കേണ്ടത്.

മോക്ഷപ്രദയാനിയായ ശക്തിസ്വരുപിണി നിർവൃതിയും സമാധാനവും പ്രധാനം ചെയ്യുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates