Wednesday, September 27, 2017

നവരാത്രി ഏഴാം ദിവസം



ദേവി കാളരാത്രി

ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |
ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||
വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||

ശക്തി സ്വരുപിണിയായദുര്‍ഗ്ഗാദേവിയെ നവദുര്‍ഗ്ഗയായി നവരാത്രി ദിവസങ്ങളിലെ ഒരോ ദിനങ്ങളിൽ  ഒാരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.

ഏഴാം ദിവസം - ദേവീ കാളരാത്രി

നവരാത്രി ദിനങ്ങളില്‍ സപ്തമി പൂജയ്ക്ക് വണങ്ങുന്ന ദേവിയാണ് ദേവി കാളരാത്രി.

ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമാണ് കാളരാത്രി ദേവി.

നവദുര്‍ഗ്ഗകളിലെ ഏറ്റവും കുപിതയും.

വലിയ ചുവന്ന മൂന്ന് കണ്ണുകള്‍, നീളത്തില്‍ നീണ്ടുകിടക്കുന്ന ചുവന്ന നാക്ക് ദുഷ്ടനിഗ്രഹത്തിനായി കൈയ്യില്‍ വാളുമേന്തി ഘോരരൂപത്തോടു കൂടിയാണ് ദേവിയുടെ രൂപം.

കാളിയമ്മ എന്നാണ് ദേവിയുടെ മറ്റൊരു നാമം.

വിദ്യുച്ഛക്തി പ്രവാഹം ഒഴുകിയെത്തുന്നതു പോലെ ശക്തിയുടെ പ്രതിബിംബമായി ഒരു മാല പോലെയാണ് ദേവിയുടെ ആഭരണം.

കഴുതവാഹിനിയായ ദേവിയുടെ കൈകളില്‍ ആയുധങ്ങള്‍ക്കൊപ്പം അഭയമുദ്രയും, വരമുദ്രയും ദൃശ്യമേകുന്നു.

ദേവിഭക്തരുടെ മനസ്സില്‍ നിന്നും ഭയവും ഭീതിയും അകറ്റുന്ന ശക്തിയാണ് കാളിയമ്മ.

ദീര്‍ഘായുസ്സും ദേവിസംരക്ഷണവുമാണ് ഫലം. രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്
അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates