Thursday, September 28, 2017

നവരാത്രിയുടെ എട്ടാം നാൾ

മഹാഗൗരിദി ചfഷ്ഠമം .........

നവരാത്രിയുടെ എട്ടാം നാളില് ഋഷഭവാഹനയായ ശ്രീമഹാഗൗരി പൂജിക്കപ്പെടുന്നു.

ഭക്തകാമനകൾ പൂർത്തീകരിക്കുന്നവളും നവദുർഗ്ഗമാരില് ഒരു ദേവിയുമാണ് മഹാഗൗരി. ഗൗരീ ഉപാസന സർവ്വക്ലേശങ്ങളും ദുരീകരിക്കുന്നു. ദേവിയുടെ തൃക്കരങ്ങളിൽ ശൂലവും ഡമരുവും ഉണ്ട്.
മഹാഗൗരി എന്നാല് അതിശുഭ്രനിറമുള്ളവൾ വളരെ വെളുത്തവൾ എന്ന് അർത്ഥമാക്കുന്നു. ദേവിയുടെ വാഹനവും വസ്ത്രവും ശരീരവും വെള്ളനിറമാണ്.
പാർവ്വതീദേവി ഒരിക്കല് ശിവനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി ഘോരതപസിലേർപ്പെട്ടു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണിതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. ഉഗ്രതപസിന്റെ ഫലമായി ദേവിയുടെ ശരീരം മണ്ണുപുരണ്ട് കറുത്തനിറത്തിലായി. തപസിൽ പ്രസന്നനായ ശിവൻ ദേവിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ഭർത്താവാകാം എന്നു വരം നൽകി. തുടർന്ന് ശിവൻ പാർവ്വതിയെ ഗംഗാജലത്താല് അഭിഷേകം ചെയ്തു. അപ്പോൾ പാർവ്വതിയുടെ കറുത്തനിറം പോയി തൽസ്ഥാനത്ത് അതീവ ശോഭയുള്ള വെള്ളനിറം കൈവന്നു. അങ്ങിനെ ദേവിക്ക് മഹാഗൗരി എന്ന പേര് ലഭിച്ചു. (ഗൗരഃ = വെളളനിറം.ഗൗരീ = വെള്ളനിറമുള്ളവൾ ).
ദേവി സൽഭക്തരുടെ സർവപാപങ്ങളും ക്ഷമിച്ച് അവർക്ക് പാപമുക്തി കൊടുക്കുന്നു.
ഉപാസകർക്ക് സിദ്ധികള് ദിവ്യഗുണങ്ങള് ദേവിയിൽനിന്ന് ലഭിക്കുന്നു. ദേവിയില് മനസ് ഏകാഗ്രമാക്കുന്നവര് അനവധി അനുഗ്രഹങ്ങൾ ലഭിച്ച് കൃതാർത്ഥരാവും. അവർ ഇഹലോകത്തിൽ ഭൗതികസുഖങ്ങൾ അനുഭവിച്ച് മരണശേഷം ക്രമമുക്തിക്ക് അർഹരാവും.

മഹാഗൗരി മന്ത്രം ഃ
ഓം മഹാഗൗര്യൈ നമഃ. (108 ഉരു ).

ധ്യാനംഃ
''പൂർണ്ണേന്ദുനിഭാം ഗൗരീ സോമചക്രസ്ഥിതാം
അഷ്ടമം മഹാഗൗരീ
ത്രിനേത്രാം വരാഭീതികരാം
ത്രിശൂല ഡമരുധരാം മഹാഗൗരീം ഭജേ || ''

🙏

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates