Wednesday, September 27, 2017

നവരാത്രി

നവരാത്രി
നവരാത്രി യെക്കുറിച്ച് നിരവധി കഥകള്‍ ഉണ്ട് .മാര്‍ക്കണ്ഡേയപുരാണം ,വാമനപുരാണം , വരാഹപുരാണം , ശിവപുരാണം , സ്കാന്ദപുരാണം , കലികപുരാണം ,ദേവീഭാഗവതം എന്നീ ഗ്രന്ഥങ്ങള്‍ നവരാത്രിയുടെ ഉത്ഭവത്തെക്കുറിച്ച് വിവരിക്കുന്നു . ഭാരതത്തിന്‍റെ പല ഭാഗത്തും പല കഥകള്‍ ആണ് ഉള്ളത്. ഇതില്‍ ഏറ്റവും പ്രചാരമുള്ളത് മഹിഷാസുരവധവുമായി ബന്ധപ്പെട്ട കഥയാണ്. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ് എല്ലാ കഥകളുടെയും അടിസ്ഥാനം .
രംഭന്‍ , കരംഭന്‍ എന്നീ രാജകുമാരന്മാര്‍ കഠിനതപസ്സാരംഭിച്ചു . രംഭന്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ അഗ്നിയെയും കരംഭന്‍ കഴുത്തറ്റം വെള്ളത്തില്‍ വരുണനെയും തപസ് ചെയ്തു . തപസ്സിന്‍റെ കാഠിന്യം കൂടിയപ്പോള്‍ എന്നത്തെയും പോലെ ഇന്ദ്രന് ആധിയായി . ദേവലോകം കീഴടക്കാനുള്ള ശക്തി നേടുമെന്ന ഭയം മൂലം തപസ് മുടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു തുടങ്ങി . അങ്ങനെ ഒരു മുതലയുടെ വേഷത്തില്‍ വന്ന് കരംഭനെ വധിച്ചു . സഹോദരന്‍റെ മരണത്തില്‍ അടി പതറാതെ രംഭന്‍ തപസ് തുടര്‍ന്നു . യുദ്ധത്തില്‍ അദൃശ്യനാവാനും അസുര-ദേവ-മനുഷ്യരാല്‍ ഒന്നും മരണം ഉണ്ടാകാതിരിക്കാനും ഉള്ള വരം നേടി . ഒരു ദിവസം യക്ഷന്‍റെ തോട്ടത്തില്‍ ഭംഗിയുള്ള ഒരു എരുമയെക്കണ്ട് കൌതുകത്താല്‍ ഒരു പോത്തിന്‍റെ വേഷത്തില്‍ അവളെ സമീപിച്ചു . ഒരു ശാപത്താല്‍ എരുമയായിത്തീര്‍ന്ന ശ്യാമള എന്ന പെണ്‍കുട്ടി ആയിരുന്നു അവള്‍ . അവളില്‍ അനുരാഗബദ്ധനാകുകയും അവള്‍ ഗര്‍ഭിണി ആകുകയും ചെയ്തു . എന്നാല്‍ അവളുടെ കാമുകനായിരുന്ന പോത്ത് അയാളെ വധിച്ചു . അവള്‍ അയാളുടെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു . അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അഗ്നി രക്ഷപ്പെടുത്തി . ഈ കുഞ്ഞാണ് പിന്നീട് മഹിഷരാജ്യം ഭരിച്ചിരുന്ന മഹിഷാസുരനായിത്തീര്‍ന്നത് . അമരത്വം നേടുവാന്‍ തപസ് ചെയ്ത മഹിഷാസുരന്‍ അത് ലഭിക്കാത്തതുകൊണ്ട് സ്ത്രീയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി . പിതൃസഹോദരനെ വധിച്ച ഇന്ദ്രനോടുള്ള പകയും ത്രിലോകങ്ങളും പിടിച്ചടക്കാനുള്ള അത്യാഗ്രഹവും മൂലം മഹിഷാസുരന്‍ ദേവന്മാരുമായി യുദ്ധം ചെയ്തു . സജ്ജനങ്ങളേയും നിരപരാധികളേയും കൊന്നൊടുക്കാന്‍ തുടങ്ങി . ഇതിനൊരറുതി വരുത്തേണ്ട സമയം ആയെന്നുറച്ച ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി നല്‍കി ദുര്‍ഗ്ഗയെ സൃഷ്ടിച്ചു . ശിവന്‍റെ ശക്തി മുഴുവന്‍ ആവാഹിച്ച് തൃശൂലവും യമന്‍റെ ചൈതന്യം ഗദയായും കാലന്‍റെ ശക്തി വാള്‍ ആയും വിഷ്ണുചൈതന്യം ചക്രമായും വായുവിന്‍റെ ചൈതന്യം വില്ലായും സൂര്യശക്തി അമ്പായും വിശ്വകര്‍മാവിന്‍റെ ചൈതന്യം മഴുവായും വരുണന്‍റെ ചൈതന്യം ശംഖായും ഇന്ദ്രചൈതന്യം വജ്രായുധമായും അഗ്നിചൈതന്യം കുന്തമായും കുബേരന്‍റെ ചൈതന്യംഇരുമ്പുദണ്ഡായും ഭവിച്ചു . ഹിമാലയമാകട്ടെ , വനത്തിലെ ശക്തനും ധീരനുമായ സിംഹത്തെ വാഹനമായി നല്‍കി . മഹിഷാസുരന്‍ നേടിയ വരമനുസരിച്ച് ഒരു സ്ത്രീയുടെ കൈകൊണ്ട് മാത്രമേ മരണം സഭവിക്കാവൂ . തന്നെ എതിരിടാന്‍ തക്ക പ്രാപ്തിയുള്ള ഒരു സ്ത്രീ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല . സര്‍വ്വായുധസജ്ജയായി ദുര്‍ഗ്ഗ മഹിഷാസുരനെ നേരിട്ടു . ഒന്‍പത് ദിവസം ഘോരമായ യുദ്ധം നടന്നു. ഈ ദിവസം മുഴുവന്‍ ദേവന്മാര്‍ ഊണുമുറക്കവുമുപേക്ഷിച്ച് വ്രതമനുഷ്ടിക്കുകയായിരുന്നു . ഇതാണ് നവരാത്രിവ്രതത്തിന്‍റെ പിന്നിലുള്ള ഒരു കഥ . പത്താം ദിവസം ദേവി മഹിഷാസുരനെ വധിച്ചു . തിന്മക്കുമേല്‍ നന്മ വിജയം നേടിയ ഈ ദിവസമാണ് വിജയദശമി .
എത്ര ശക്തിയുണ്ടെങ്കിലും ദുഷ്ടശക്തികള്‍ എന്നും നിലനില്‍ക്കില്ല . തീരെ ചെറുതാണെങ്കില്‍പോലും നന്മ അതിനെ കീഴടക്കും . നന്മയ്ക്ക് തിന്മയെ ജയിക്കാന്‍ കഴിയും എന്ന സന്ദേശമാണ് നവരാത്രിയും വിജയദശമിയും നമുക്ക് നല്‍കുന്നത് . നന്മകൊണ്ടു മാത്രമേ തിന്മയെ കീഴടക്കാനാകൂ .

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates