Thursday, September 21, 2017

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ഈശ്വരചൈതന്യംനിറഞ്ഞ ആഞ്ജനേയൻ

ഹനുമാര്‍ സ്വാമിയെ ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീര്ത്തി , വാക്‌സാമര്ത്ഥ്യം , രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കും.

മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യര്‍, പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികൾ. വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.
സർവ്വ കലാവല്ലഭനായിരുന്നിട്ടും ഗുരുവിൻറെ മുന്നിൽ വെറും ദാസ്യസ്വഭാവം. തൻറെ മുന്നിൽ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു.

‘ശരീരബോധത്തിൽ ഞാൻ അങ്ങയുടെ ദാസൻ. (ദൈവതം). ജീവബോധത്തിൽ ഞാൻ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തിൽ ഞാനും അങ്ങയും ഒന്ന് (അദ്വൈതം ) ഇത്ര മനോഹരമായി ദൈവത, വിശിഷ്ടാദൈ്വത, അദ്വൈതങ്ങളെ മറ്റാർക്ക് വ ർണ്ണിക്കാനാകും. അമ്മാവനായ ജാംബവാൻ പ്രചോദനവും പ്രേരണയും നൽകിയപ്പോൾ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് ‘ദൃഷ്ടാ സീതാ (കണ്ടേൻ സീതയെ)’ എന്ന ആശയവിനിമയത്തിൻറെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.
ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാൻ പച്ച മരുന്നിനായി പർവ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേൽ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാൽ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യൻറെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തിൽ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.മറ്റെല്ലാം അതിനുമുന്നിൽ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികൾ കൈവരിച്ചേ നമുക്കൽപമെങ്കിലും മുന്നോട്ടുപോകാൻ പറ്റൂ. നാം പരിശുദ്ധരായാൽ, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാൽ അശുദ്ധശക്തികൾ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാൽ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാൾ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.
അപ്പോഴേ തിന്മയുടെ ഈ ശക്തികൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകർക്കാൻ പറ്റൂ. നമ്മിലുള്ള ദൗർബല്യങ്ങളെ മാറ്റാൻ ദുർബലതയുടെ അണുപോലുമില്ലാത്ത ഹനുമാൻസ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിർഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങൾ നമ്മിലെത്താൻ ഹനുമദ് സ്മരണം സഹായിക്കും. ഒരിക്കൽ വിവേകാനന്ദസ്വാമിജി പറഞ്ഞു: ‘ഹനുമാൻ സ്വാമിയെ നിങ്ങളുടെ ആദർശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിൻറെ മഹത്തായ മാതൃകയാണദ്ദേഹം.......

ഓം ആഞ്ജനേയ നമഃ
ജയ് ഹനുമാൻ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates