Wednesday, September 27, 2017

നവരാത്രി രണ്ടാംനാൽ

മാതാ ബ്രഹ്മചാരിണി
നവരാത്രിയുടെ രണ്ടാംനാളിൽ ദുർഗ്ഗാദേവിയുടെ രണ്ടാമത്തെ അവതാരമായ ബ്രഹ്മചാരിണീ ദേവിയെ ആരാധിക്കുന്നു. ബ്രഹ്മചാരിണീദേവിയുടെ രൂപം ഉജ്ജ്വല തേജസ്സോടുകൂടിയതാണ്. സ്നേഹം, വിശ്വാസം , ജ്ഞാനം , എന്നിവയുടെ പ്രതീകമാണ് ബ്രഹ്മചാരിണി. വലതുകയ്യിൽ ജപമാലയും ഇടതുകയ്യിൽ കമണ്ഡലുവുമാണ് ദേവി ധരിക്കുന്നത്. കഴുത്തിൽ രുദ്രാക്ഷമാലയുണ്ട്. ' ബ്രഹ്മ ' നാമം തപസിനെ സൂചിപ്പിക്കുന്നു. ബ്രഹ്മചാരിണി എന്നാല് തപസ് ചെയ്യുന്നവൾ എന്നാണ് അർത്ഥമാക്കുന്നത്. ഹിമവാന്റെ പുത്രിയാണ് ബ്രഹ്മചാരിണീദേവി. ദേവർഷി നാരദന്റെ ദിവ്യപ്രേരണയാല് ശിവനെ ഭർത്താവായി കിട്ടുന്നതിനുവേണ്ടി ദേവി അതികഠിനമായ തപസിൽ മുഴുകി. ആഹാരവിഹാരാദികള് വെടിഞ്ഞ് നൂറുവർഷം ഉഗ്രമായ തപസനുഷ്ഠിച്ചു . ദേവിയുടെ ഉഗ്രതപസിന്റെ ശക്തികാരണം മൂന്ന് ലോകങ്ങളും വിറച്ചുപോയി. ബ്രഹ്മചാരിണി ദേവിയുടെ കൃപയുണ്ടെങ്കിൽ നമുക്ക് മാനസികവും വൈകാരികവുമായ ബലം ഉണ്ടാകും. ഏറ്റവും വിഷമഘട്ടത്തിൽ പോലും പതറാതെ നിൽക്കാനുള്ള ദൃഢത കിട്ടും. ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ വകവയ്ക്കാതെ ദൃഢമായി മുന്നോട്ട് പോകുവാനുള്ള കരുത്ത് ലഭിക്കും. നമ്മിലെ സ്വാർത്ഥത , അഹങ്കാരം , അതിമോഹം , അലസത എന്നീ ദുർഗുണങ്ങളെ ദേവി നശിപ്പിക്കുന്നു.
ദേവിയുടെ ദിവ്യാനുഗ്രഹം ലഭിക്കുന്നതിനായി ഈ മന്ത്രം ജപിക്കുക.

''യാ ദേവീ സർവഭൂതേഷു ബ്രഹ്മചാരിണീ രൂപേഷു സംസ്ഥിതാ |
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ||
ദധാനാ കരപദ്മാഭ്യാം അക്ഷമാലാ കമണ്ഡലൂ |
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ||''

തപസ്വിനി , തപസ്യാചാരിണി എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. നവരാത്രി ദിവസങ്ങളിൽ വ്രതവും ഉപവാസവും നിഷ്ഠയോടെ ചെയ്യാനുള്ള ശക്തി ലഭിക്കുന്നതിനായി രണ്ടാം ദിവസം ബ്രഹ്മചാരിണീ ദേവിയോട് പ്രാർത്ഥിക്കുന്നു. ബ്രഹ്മചാരിണിദേവിയുടെ ആരാധന ചെയ്യുന്നവർക്ക് സന്തോഷവും മനഃശാന്തിയും ഐശ്വര്യവും മനോവീര്യവും ഉണ്ടാകുന്നു..

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates