Wednesday, September 27, 2017

നവരാത്രി ഒന്നാം ദിനം

പ്രഥമം ശൈലപുത്രിതി ...

മാതാ ശൈലപുത്രിയെ ആണല്ലോ  ഇന്ന്  ആദ്യത്തെ ദിവസമായ നവരാത്രിക്ക്  ഭക്തിയോടെ സേവിക്കുന്നത്.
ദുർഗ്ഗാദേവിയുടെ ഒന്നാമത്തെ അവതാരമാണ് ശൈലപുത്രി. 'ശൈലം ' എന്നാൽ മല. ശൈലത്തിന്റെ പുത്രി അതായത് ഹിമവാന്റെ പുത്രി എന്നർത്ഥമാക്കുന്നു. ശൈലപുത്രി പാർവതിയാണ്. മാതൃത്വത്തിന്റെ പ്രതീകമാണ് ശൈലപുത്രി. ശൈലപുത്രിമാതാ വലതു കയ്യില് ത്രിശൂലവും ഇടതുകയ്യില് താമരയും ധരിക്കുന്നു. നന്ദീശ്വരനാണ് ദേവിയുടെ വാഹനം.
ശൈലപുത്രീദേവി മൂലാധാര ചക്രത്തിന്റെ ദേവതയാണ് . മൂലാധാരപദ്മം ഉണരുമ്പോളാണ് ഒരാളുടെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നത് . മൂലാധാരപദ്മത്തിന് ഊർജ്ജമില്ലെങ്കിൽ ശരീരമനസുകൾക്ക് വീര്യം ഉണ്ടാവുകയില്ല. ശൈലപുത്രിദേവിയെ ആരാധിക്കുന്നവന്റെ മനുഷ്യജന്മം സഫലമാകുന്നു. അതുകൊണ്ടാണ് നവരാത്രിയുടെ ആദ്യദിവസം തന്നെ മാതാ ശൈലപുത്രീദേവിയെ പൂജിക്കുന്നത്. ശൈലപുത്രിദേവിയെ ആരാധിക്കുന്നതിനുള്ള മന്ത്രം -
''വന്ദേ വാഞ്ചിതലാഭായ ചന്ദ്രാർദ്ധകൃതശേഖരാം|
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം ||''
_ ഇച്ഛിക്കുന്നതെല്ലാം വരമായി നൽകുന്നവളും അർദ്ധചന്ദ്രനെ നെറ്റിയിൽ ധരിക്കുന്നവളും കാളയുടെ പുറത്ത് ഇരിക്കുന്നവളും ശൂലംധരിച്ചവളും യശസ്വിനിയുമായ ശൈലപുത്രിയെ ഞാൻ വന്ദിക്കുന്നു..സതി , ഭവാനി , പാർവതി , ഹൈമവതി എന്നിവ ശൈലപുത്രിയുടെ പര്യായങ്ങൾ ആണ്.
ആരാധിക്കുന്നവർക്ക് ഭൗതികവും ആത്മീയവുമായ ഉന്നതി കൊടുക്കുന്ന മാതൃദേവീസ്വരൂപമാണ് മാതാ ശൈലപുത്രി.
വളരെയധികം ശ്രദ്ധയോടെയും  ഭക്തിയോടെയും അമ്മയെ ഭജിക്കുക.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates