Sunday, December 24, 2017

ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേഃ

ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേഃ

ശിവമഹാപുരാണത്തിലേക്ക് കടക്കും മുമ്പ് സഹസ്രനാമാർച്ചനയിലേക്കാണ് പ്രവേശിക്കുന്നത്. വിഷ്ണു സഹസ്രനാമവും ലളിതാസഹസ്രനാമവും ഓരോന്നെ ഉള്ളു. എന്നാൽ ശിവസഹസ്രനാമം മൂന്നെണ്ണമാണ് ഉള്ളത്.

ഒന്ന് - ശിവപുരാണംശതരുദ്ര സംഹിതയിൽ സുദർശനചക്രം ലഭിച്ചപ്പോൾ വിഷ്ണു ഭഗവാൻ ചൊല്ലിയ ശിവസഹസ്രനാമം
രണ്ട് - പതിനെട്ടു പുരാണങ്ങളിലൊന്നായ പത്മ പുരാണത്തിൽ ഉള്ള വേദസാര ശിവസഹസ്രനാമം
മൂന്ന് - മഹാഭാരതം അനുനാസിക പർവ്വത്തിൽ പതിനേഴാമത്തെ അദ്ധ്യായത്തിൽ ഉപമന്യു മഹർഷി ശ്രീകൃഷ്ണന് ഉപദേശിച്ചു കൊടുത്ത ശിവസഹസ്രനാമം.

ഇങ്ങിനെ മൂന്നു സഹസ്ര നാമങ്ങൾ ഉണ്ടെങ്കിലും വിഷ്ണുസഹസ്രനാമവും ലളിതാസഹസ്രനാമവും പോലെ പ്രചുരപ്രചാരം നേടിയിട്ടില്ല ശിവസഹസ്ര നാമങ്ങൾ.കലികാലത്തിൽ മനുഷ്യമനസ്സിന് പൊതുവെ ആസുര ഭാവമാണ് കൂടുതൽ കാണുന്നത്.ശിവസഹസ്രനാമം ശ്രവിക്കുന്നതും പഠിക്കുന്നതും മനുഷ്യനെ ദൈവീക ഭാവത്തിലേക്കുയർത്താൻ പര്യാപ്തമായ വിശിഷ്ട സ്തുതിയാണ്. കൂടാതെ കലികാലപാപസഞ്ചയങ്ങളെ നശിപ്പിക്കുകയും മരണഭയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മഹാഭാരതം അനുനാസിക പർവ്വത്തിൽ ഭഗവാൻ ശ്രീകൃഷ്ണന് ഉപദേശിച്ചു കൊടുത്ത ശിവ സഹസ്രനാമം അർത്ഥസഹിതംഞാൻ ഇവിടെ അവതരിപ്പിക്കട്ടെ.

ഓം നമഃശിവായ

ശ്രീ ശിവ സഹസ്രനാമ സ്തോത്രം
പൂർവ്വാർദ്ധം

ശ്രീ വാസുദേവ ഉവാച :-
1. തതഃ സ പ്രയതോ ഭൂത്വാ മമ താത! യുധിഷ്ഠിര!
പ്രാഞ്ജലി പ്രാഹ വിപ്രർഷിർനാമസംഗ്രഹമാദിതഃ

അർത്ഥം :- വിഷ്ണു ഭഗവാൻ അരുളിച്ചെയ്തു
അല്ലയോ പ്രിയപ്പെട്ട യുധിഷ്ഠിരാ ബ്രഹ്മർഷിയായ ഉപമന്യു കൈകൾ കൂപ്പിക്കൊണ്ട് ഈ നാമ സംഗ്രഹത്തെ ആദ്യം മുതൽ ജപിക്കാൻ തുടങ്ങി

തതഃ = അനന്തരം, അപ്രകാരം
പ്രയതോ = പ്രയതൻ = പ്രിയപ്പെട്ടവൻ
മമ താതാ = എനിക്കു പ്രിയപ്പെട്ടവനെ
താതൻ എന്ന വാക്കിന് പിതാവ് എന്നർത്ഥമാണെങ്കിലും സ്നേഹവാത്സല്യങ്ങളോടെ സംബോധന ചെയ്യാനും ഉപയോഗിക്കാറുണ്ട്
പ്രാഞ്ജലി = അഞ്ജലികളോടെ =കുപ്പുകൈകളോടെ
വിപ്രർഷി= ബ്രഹ്മർഷി  വിപ്രൻ = ബ്രാഹ്മണൻ
നാമ സംഗ്രഹം = സഹസ്രനാമം

2. ഉപമന്യുരുവാച
ബ്രഹ്മപ്രോക്തൈർ ഋഷിപ്രോക്തൈർവ്വേദവേദാംഗസംഭവൈ
സർവ്വലോകേഷുവിഖ്യാതം സ്തുത്യം സ്തോഷ്യാമിനാമഭിഃ

അർത്ഥം :- ഉപമന്യു അരുളിച്ചെയ്തു
ബ്രഹ്മാവിനാലും മുനിമാരാലും പറയപ്പെട്ടതും വേദവേദാംഗങ്ങളിൽ നിന്ന് ഉത്ഭവിച്ചവയുമായ നാമങ്ങളെക്കൊണ്ട് സർവ്വലോകങ്ങളിലും വിഖ്യാതിനേടിയവനും എല്ലാവരാലും സ്തുതിക്കപ്പെട്ടവനുമായ ശ്രീ പരമേശ്വരനെ ഞാൻ വന്ദിക്കുന്നു.

പ്രോക്തം = പറയപ്പെട്ടത്
വേദവേദാംഗങ്ങൾ = വേദങ്ങൾ- ഋക് സാമം യജുസ്സ് അഥർവ്വം ഇങ്ങിനെ നാല്
വേദാംഗങ്ങൾ - ശിക്ഷ വ്യാകരണം ഛന്ദസ്സ് നിരുക്തം ജ്യോതിഷം കൽപം ഇങ്ങിനെ ആറ്
സംഭവൈ= ഉത്ഭവിച്ചത്
സർവ്വലോകേഷുവിഖ്യാതം = എല്ലാ ലോകങ്ങളിലും പ്രസിദ്ധിയാർജ്ജിച്ചത്
സ്തുത്യം = സ്തുതിക്കപ്പെട്ടത്  വാഴ്ത്തപ്പെട്ടത
സ്ത്യോത്യം = സ്തുതി ചെയ്യുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates