Wednesday, December 6, 2017

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ

എന്ന് വിളിക്കാത്തവർ ചുരുങ്ങുംഒരു പക്ഷെ ചെറുപ്പം
 
മുതൽ ഞാനേറ്റവും കൂടുതൽ വിളിച്ച നാമവും ഇപ്പോ വിളിക്കുന്ന നാമവും ഇതു തന്നെയാകും. സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരുന്നുഒരു പക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ കുറവ്.

അമ്മേ നാരായണ
 
എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ പരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട് അര്ഥമാക്കിയിരിക്കുന്നത്ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ജഗത് ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. അസദ് വാ ഇദമഗ്രമാസീത്തതോ വൈ സദജായത- ജഗത്  ഉത്പത്തിയ്കു മുന്പ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു, അതിൽ നിന്നാണ്  നാമരൂപവിശേഷങ്ങളോടു കൂടിയ ജഗത്  ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗര്ഭം ധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച്  ജഗത്തിനെ നിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക് ശ്രീമാതാ അഥവാ അമ്മയെന്ന് നാം വിളിക്കുന്നു

നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ് അര്ഥം. അയ ഗതൌ എന്ന്  ധാത്വര്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അര്ഥം. അമ്മേ നാരായണ എന്നതുകൊണ്ട്   ജഗത് സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിയ്ക് അഥവാ ജ്ഞാനത്തിന് ആധാരമെന്ന് അര്ഥം ലഭിക്കുന്നു.

അടുത്തത് ദേവീ നാരായണ

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ്  ക്രീഡനേ എന്നര്ഥം. ഇതനുസരിച്ച്  പ്രപഞ്ചരചനയെന്നത്  കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽ ദേവിയ്ക് നേടേണ്ട പ്രയോജനമൊന്നും തന്നെയില്ലലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നുബാലാ ലീലാ വിനോദിനിയായി  പ്രപഞ്ചരചനയ്ക് പുറപ്പെടുന്ന അമ്മയെയാണ്  ദേവീ നാരായണയായി പറയുന്നത്. സോകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന്  തൈത്തിരീയം പറയുന്നു. സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം ഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന്  ഐതരേയം.     ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.

ലക്ഷ്മീ നാരായണ.

 
ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേ എന്നാണ് ധാതുഅതായത് കാണുകഅമ്മ എവിടെയാണ് കാണുക  എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവി ഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നര്ഥംജ്ഞാനസ്വരൂപിണിയായ ദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്. അതായത് ഭക്തന്മാരുടെ ഹൃദയകമലത്തിൽ ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളായതുകൊണ്ട് ലക്ഷ്മീ.

ഭദ്രേ നാരായണ

 
ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അര്ഥം. പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ.   ദേവി സകലജഗത്തിന്റേയും കാരണവും സൃഷ്ടികര്ത്താവും ആണ്എകവും അഖണ്ഡപരിപൂര്ണസച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സര്പമെന്ന പോലെയും കാനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവര്ണമെന്ന പോലെയും സ്വമായയാൽ പലതായി വിവര്ത്തിക്കുന്നു. സ്വയംപ്രകാശസ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായി വിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നുനാം കാണുന്ന പ്രപഞ്ചമായി വിവര്ത്തിക്കപ്പെട്ടിരിക്കുന്നതും പരമാര്ഥത്തിൽ ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ്. ഭാവമാണ്  ഭദ്രാ രൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തന്മാരിൽ അനുഗ്രഹവര്ഷം നടത്തുന്ന ബാലാ ലീലാ വിനോദിനിയായ ജഗത് സ്വരൂപിണിയായ അമ്മ എല്ലാവര്ക്കും അനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.
10/08/17, 7:05 AM - Sudhi Narayan:
ശ്രീ ശങ്കരാചാര്യര്രചിച്ചതാണ് ഹനുമത് പഞ്ചരത്നം..

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം

കാമ മോഹാദികള്വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെ പ്രാര്ഥിച്ചു ആനന്ദക്കണ്ണീര്പൊഴിച്ച് പുളകിതഗാത്രനായ നിര്മ്മലസ്വരൂപനും ശ്രീരാമന്റെ സുപ്രധാന ദൂതനുമായ ആഞ്ജനേയനെ ഞാന്മനസ്സില്ധ്യാനിക്കുന്നു.

തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ഉദയാര്ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനും, ആശ്രയിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്നവനും, മഹാനും, മനോഹരനും അഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്എന്റെ ആശ്രയകേന്ദ്രമാണ്.

ശംബരവൈരിശരാതിഗമംബുജദള-
വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ-
ജ്വലിതോഷ്ടമേകാമവലംബേ

കാമബാണങ്ങളെ തോല്പ്പിച്ചവനും വിശാലമായ കമലദള നയനങ്ങളുള്ളവനും, ഉദാരനും ശംഖുപോലെ അഴകാര്ന്ന ഗളവും, ചുവന്നു തുടുത്ത കവിള്ത്തടങ്ങളും, അധരങ്ങളുമുള്ളവനും, വായുദേവന്റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്അഭയം പ്രാപിക്കുന്നു.

ദൂരികൃത സീതാര്ത്തി: പ്രകടീകൃത-
രാമവൈഭവസ്ഫൂര്ത്തി:
ദാരിതദശമുഖ കീര്ത്തി: പുരതോ
മമ ഭാതു ഹനുമതോമൂര്ത്തി:

സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനും, ശ്രീരാമചന്ദ്രന്റെ ഐശ്വര്യത്തിന്റെ പ്രതിരൂപമായി വിളങ്ങിയവനും, ദശകണ്ഠനായ രാവണരാക്ഷസന്റെ കീര്ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്എന്റെ മുന്നില്പ്രത്യക്ഷനായാലും.

വാനരനികരാദ്ധ്യക്ഷം ദാനവകുല-
കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-
പാകപുഞ്ജമദ്രാക്ഷം.

വാനരസേനാനായകനും, രാക്ഷസകുലമാകുന്ന ആമ്പല്പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്ബദ്ധശ്രദ്ധനും വായുദേവന്റെ പ്രാര്ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെ ഞാന്ദര്ശിച്ചു.

ഏതത് പവനസുതസ്യ സ്തോത്രം : പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്ഭോഗാന്മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

പവനസൂനുവായ ഹനുമാന്റെ പവിത്രമായ പഞ്ചരത്ന സ്തോത്രം ഭക്തിയോടെ സ്തുതിക്കുന്നവര്ദീര്ഘകാലം സമസ്ത സൌഭാഗ്യങ്ങളോടുംകൂടി വാഴുന്നതിന് ശ്രീരാമന്കൃപാകടാക്ഷം നല്കി അനുഗ്രഹിക്കുന്നതാണ്.
10/08/17, 7:05 AM - Sudhi Narayan:
എന്താണ് ലളിതാസഹസ്ര നാമമെന്നും ജപിച്ചാൽ ഉള്ള ഫലമെന്താണെന്നും അറിയാനാഗ്രഹിക്കുന്നവർക്കു വേണ്ടി ചില കാര്യങ്ങൾ പറയാം...

ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതാസഹസ്രനാമം. മാര്ക്കണ്ഡേയ പുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ ദേവിയെ ആരാധിക്കാന്നമുക്ക് ലഭിച്ച അമൂല്യരത്നങ്ങളാണ്.

ശ്രീചക്രത്തിന് തുല്യമായി മറ്റൊരു യന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരു ദേവതയില്ല, മൂന്നിന്റെയും ഐക്യം പ്രതിപാദിക്കുന്ന ലളിതാസഹസ്രനാമത്തിന് തുല്യം വൈശിഷ്ട്യമാര്ന്ന മറ്റൊരു സ്തോത്രവുമില്ല.

ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യ-ഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണിത്. വശിനി തുടങ്ങിയ വാഗ്ദേവതമാരാണ് ദേവിയുടെ ആയിരം നാമങ്ങളുള്ള സ്ത്രോത്രം രചിച്ചത്. നമസ്കാരം, ആശിസ്സ്, സിദ്ധാന്തോക്തി, പരാക്രമം, ഐശ്വര്യം, പ്രാര്ത്ഥന എന്നീ ആറുലക്ഷണങ്ങളാണ് സ്തോത്രത്തിന് വേണ്ടത്. ഇവയെല്ലാം ഒത്തിണങ്ങിയതാണ് ലളിതാസഹസ്രനാമം. ഇത്രയേറെ ഭോഗമോക്ഷപ്രദമായ സ്തോത്രം വേറൊരിടത്തുമില്ല.

എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനില്പ്പിനും അഭിവൃദ്ധിക്കും ജന്മസാഫല്യത്തിനും ആശ്രയിക്കുന്നത് ജഗദംബയെ ആകയാല്ജഗദംബശ്രീമാതാവായിരുന്നു. പരാശക്തിയെ അമ്മയായി കരുതി ശിശുഭാവനയോടെ മഹാസ്തോത്രം ഉരുവിടാന്ഏവര്ക്കും അധികാരമുണ്ട് എന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ നാമമായശ്രീമാതാ’.

മാതൃഭാവനയോടെ ദേവിയെ ആരാധിക്കുന്ന ഭക്തന് ദേവീപ്രസാദത്തിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല, സ്മരിക്കുന്ന മാത്രയില്തന്നെ ദേവി പ്രസാദിക്കും.

കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ് വേണ്ടത് ചെയ്യുന്നവളാണ് അമ്മ. കുഞ്ഞിന്റെ നന്മമാത്രമല്ലേ അമ്മമാര്ക്കുള്ളൂ. അമ്മയുടെ കണ്ണില്മക്കളുടെ പാപങ്ങള്ഒന്നുംതന്നെ പാപങ്ങളല്ല. കര്മവും കര്മഫലവും എല്ലാം ദേവിയുടെ മായതന്നെ ആകയാല് കര്മഫലക്ലേശം അനുഭവിക്കുന്ന മക്കളുടെ നേര്ക്ക് അമ്മയുടെ ദയാപൂര്വമായ ദൃഷ്ടി പതിയുന്നതിനാല്അവര്താപത്രയങ്ങളില്നിന്ന് മുക്തരാകുന്നു. ദേവീസ്മരണയുള്ള ഭക്തന്റെ ഹൃദയത്തിലെ ഇരുട്ട് ദേവീസ്മരണയുണ്ടാകുന്ന നിമിഷംതന്നെ നശിക്കും. പൂര്വപുണ്യം കൊണ്ടുമാത്രമേ ദേവിയെ സ്തുതിക്കാനും പൂജിക്കാനും സാധിക്കുകയുള്ളൂ.

മഹാമായയുടെ സഹസ്രനാമങ്ങളില്ഏതെങ്കിലും ഒന്ന് ഭക്തിപൂര്വം കേള്ക്കുകയോ ഉച്ചരിക്കുകയോ ചെയ്താല്സര്വപാപങ്ങളും സൂര്യകിരണങ്ങള്ക്കു മുന്നില്ഇരുട്ടെന്നപോലെ മാഞ്ഞുപോകും. അപ്പോള്പ്പിന്നെ സഹസ്രനാമം ജപിച്ചാല്നീങ്ങാത്ത പാപമുണ്ടോ? വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങള്പോലും ദേവ്യുപാസകനെ അങ്ങോട്ട് ചെന്നാശ്രയിക്കും. പ്രപഞ്ചമാതാവായ ദേവിക്ക് ഭൂമിയിലെ എത്ര നിസ്സാരമായ വസ്തുക്കളാണ് നാം അര്പ്പിക്കുന്നത്. എങ്കിലും ഭക്തനോടുള്ള സ്നേഹം നിമിത്തം ദേവി അവയെല്ലാം സ്വീകരിക്കുന്നു. അര്പ്പിക്കുന്ന വസ്തുവല്ല.

ഭക്തന്റെ ഭക്തിയാണ് ദേവിയെ തൃപ്തയാക്കുന്നത്. കുഞ്ഞു കരയുമ്പോല്കുറെ കരയട്ടെ എന്ന് ഏതെങ്കിലും അമ്മ വിചാരിക്കുമോ, അതുപോലെ ഭക്തന്കുറെ കഷ്ടപ്പെടട്ടെ എന്ന് ദേവി ഒരിക്കലും വിചാരിക്കില്ല.

നമ്മുടെ പ്രാര്ത്ഥനയിലെല്ലാം തെറ്റുകള്സംഭവിക്കാം. അശ്രദ്ധകൊണ്ടോ പരിചയക്കുറവുകൊണ്ടോ, ഇങ്ങനെ സംഭവിക്കാം. ഇതിലൊന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് മഹാമായ നമുക്ക് ഉറപ്പുതരുന്നു. ‘അവ്യാജ കരുണാമൂര്ത്തിഎന്ന നാമംകൊണ്ട് അടിവച്ചടിവച്ചു നടക്കുന്ന മക്കള്ക്ക് അടിപതറിയാല്അമ്മയ്ക്ക് ദേഷ്യമല്ല, വാത്സല്യവും കരുണയുമാണെന്ന് നമ്മോട് പറയുന്നു.

മക്കളെ വീഴാതെ കൈപിടിച്ച് നേര്വഴിക്ക് നടത്തേണ്ടത് അമ്മയുടെ കടമയാണ്. അമ്മ അത് നിറഞ്ഞ മനസ്സോടെ ചെയ്തുകൊള്ളും. കരുണാമയിയായ അമ്മ ഉപാസകന്റെ മനസ്സിലെയും പ്രവൃത്തിയിലെയും അജ്ഞാനം നീക്കി ജ്ഞാനം പ്രദാനം ചെയ്യും. ദേവിയെ പ്രാര്ത്ഥിക്കുന്നതിന് പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ലളിതാസഹസ്രനാമം ആരംഭിക്കുന്നതും അവസാനിക്കുന്നതും അമ്മ എന്നു കീര്ത്തിച്ചുകൊണ്ടാണ് (ശ്രീമാതാ, ലളിതാംബികായൈ) എല്ലാം അമ്മയില്നിന്നാരംഭിക്കുന്നു. അമ്മയില്തന്നെ ലയിച്ചുതീരുന്നു.

സ്തോത്രം സര്വരോഗങ്ങളെയും ശമിപ്പിക്കുന്നതും എല്ലാ സമ്പത്തിനെയും വര്ധിപ്പിക്കുന്നതും, കാലമൃത്യുവിനെ നിവാരണം ചെയ്യുന്നതും ദീര്ഘായുസ്സു നല്കുന്നതുമാണ്. ഉടന്സിദ്ധി നല്കുന്ന ശ്രീദേവിയുടെ വിശേഷപ്രീതിക്കു പാത്രമാകുന്ന സ്തോത്രം എത്ര ക്ലേശിച്ചായാലും എല്ലാ ദിവസവും ജപിക്കണം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാല്പരിസേവിതയായി ലക്ഷ്മി സരസ്വതി തുടങ്ങിയവരാല്പരിചരിക്കപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാര്ഋഷിമാര്യക്ഷകിന്നര ഗന്ധര്വന്മാര്തുടങ്ങിയവരാല്സ്തുതിക്കപ്പെടുന്നവളായി, അഖില പ്രപഞ്ചത്തിനും ഭരണകര്ത്രിയായി മണിമയ സിംഹാസനത്തില്ഇരുന്നരുളുന്ന ശിവശക്തൈക്യ രൂപിണിയായ ശ്രീ ആദിപരാശക്തിക്ക്, അമ്മയ്ക്ക് പ്രണാമം...

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates