Wednesday, January 17, 2018

പാതാളരാവണനും ഹനുമാനും

പാതാളരാവണനും ഹനുമാനും

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

ലങ്കാധിപനായ രാവണനെ കൂടാതെ ഒരു രാവണന്‍ കൂടി ഉണ്ടായിരുന്നു, അതാണ്‌ പാതാള രാവണന്‍.കമ്പരാമായണത്തിലാണ്‌ ഇദ്ദേഹത്തെ കുറിച്ച് വിശദീകരിക്കുന്നത്.
ആ കഥ ഇങ്ങനെ..

വിഷ്ണുഭഗവാനെ ഭയന്ന് പാതാളത്തില്‍ ഒളിച്ച് കഴിഞ്ഞ രാക്ഷസന്‍മാരുടെ നേതാവായിരുന്നു പാതാളരാവണന്‍.ബ്രഹ്മാവില്‍ നിന്ന് വരം നേടിയ ഇദ്ദേഹം അഹങ്കാരിയായി മാറുകയും രാക്ഷസരൊഴികയുള്ള ജാതികളെ ഉപദ്രവിക്കുകയും ചെയ്ത് പോലും.വരമണി എന്ന ഇന്ദ്രനീല രത്നം ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു, അത് പിളര്‍ന്നാല്‍ മാത്രമേ ഈ ദുഷ്ടനെ കൊല്ലുവാന്‍ സാധിക്കുകയുമുള്ളു.രാക്ഷസന്‍ അഹങ്കാരി ആയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല!!

വര്‍ഷങ്ങള്‍ കഴിഞ്ഞു..
രാമരാവണയുദ്ധ സമയമായി..
ലങ്കാധിപനായ ദശമുഖരാവണന്‍ ശ്രീരാമദേവനു മുമ്പില്‍ പരാജയപ്പെട്ട് തുടങ്ങി.അങ്ങനെയാണ്‌ രാവണന്‍ ദൂതനെ അയച്ച് പാതാള രാവണനെ ലങ്കയില്‍ വരുത്തിയത്.രാവണനും രാവണനും ഒന്ന് ചേര്‍ന്നു!!
ശ്രീരാമലക്ഷ്മണന്‍മാരെ നിഗ്രഹിക്കണം, അതാണ്‌ അവരുടെ ലക്ഷ്‌യം.

സമയം രാത്രിയായി..
സുഗ്രീവനും വിഭീഷണനും യുദ്ധമുഖത്തിരുന്ന് എന്തെല്ലാമോ ചര്‍ച്ച ചെയ്യുന്നു.ലക്ഷ്മണന്‍റെ മടിയില്‍ തല വച്ച് ശ്രീരാമന്‍ വിശ്രമിക്കുകയാണ്.ശ്രീരാമനെയും ലക്ഷ്മണനെയും ചുറ്റി ഹനുമാന്‍ സ്വന്തം വാല്‍ കൊണ്ട് ഒരു കോട്ട പോലെ ഉണ്ടാക്കിയിരിക്കുന്നു.

എന്ത് ചെയ്യും??
പാതാള രാവണന്‍ കുറേ ആലോചിച്ചു..

ഒടുവില്‍ പാതാളത്തില്‍ നിന്ന് മുകളിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി.അത് വഴി ഹനുമാന്‍ ഉണ്ടാക്കിയ വാല്‍ കോട്ടക്ക് അകത്ത് പ്രവേശിക്കുകയും, അദൃശ്യനായി നിന്ന് ദിവ്യാഷൌധം മണപ്പിച്ച് ശ്രീരാമലക്ഷ്മണന്‍മാരെ മയക്കുകയും ചെയ്തു.തുടര്‍ന്ന് തുരങ്കത്തിലൂടെ അവരെയും എടുത്ത് പാതാളത്തിലേക്ക് യാത്രയായി.

പാതാളത്തില്‍ ഒരു മഹാകാളി ക്ഷേത്രമുണ്ട്.അവിടെയെത്തിയ പാതാള രാവണന്‍ നരബലിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.പ്രഭാതത്തിനു മുന്നേ ശ്രീരാമലക്ഷ്മണന്‍മാരെ ബലി കൊടുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്‌യം!!

സമയം അര്‍ദ്ധരാത്രി കഴിഞ്ഞു..
വെറുതെ തന്‍റെ വാല്‍കോട്ട പരിശോധിച്ച ഹനുമാന്‍ ഞെട്ടി പോയി..
ശ്രീരാമലക്ഷ്മണന്‍മാരെ കാണാനില്ല!!
വിവരമറിഞ്ഞ് ഓടിയെത്തിയ വിഭീഷണന്‌ സംഭവം മനസിലായി.അങ്ങനെ അവര്‍ സൈന്യസമേതരായി പാതാളത്തിലെത്തി.അവിടെ വച്ച് വിഭീഷണന്‍ പറഞ്ഞത് അനുസരിച്ച് അന്തപുരത്തില്‍ സൂക്ഷിച്ചിരുന്ന വരമണി എടുക്കുകയും അത് വായില്‍ ഇടുകയും ചെയ്തു.തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തി പാതാള രാവണനുമായി ഏറ്റ് മുട്ടി.

അതിഭയങ്കര യുദ്ധം!!
ഹനുമാനെ ചാടി ആക്രമിച്ച് കൊണ്ട് പാതാള രാവണന്‍!!
ഒരോ അടിയും ഒഴിഞ്ഞ് മാറിയ ഹനുമാന്‍ അവസാനം തന്‍റെ വാ തുറന്ന് കാണിച്ചു...
എന്താത്?
വരമണിയോ??
ഇത് എങ്ങനെ കൈയ്യിലെത്തി എന്ന് ചൊദിക്കാനുള്ള സമയം രാവണനു ലഭിച്ചില്ല, അതിനു മുന്നേ ഹനുമാന്‍ അത് കടിച്ച് പൊട്ടിച്ചു.അങ്ങനെ പാതാള രാവണന്‍റെ ലീലകള്‍ക്ക് അന്ത്യമായി.

വാല്‍കഷ്ണം:
ബ്രഹ്മാവിന്‍റെ പൌത്രനായ സുകേശന്‍റെ പുത്രനും, ലോകപ്രസിദ്ധനുമായ മാല്യവാന്‍റെ സഹോദരി പുത്രനാണ്‌ ഈ പാതാള രാക്ഷസന്‍.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates